ഹെല്‍ത്ത് ഡസ്ക്
Updated On
New Update
പനി, ചുമ, തൊണ്ട വേദന, രുചിയും മണവും നഷ്ടപ്പെടുക, ശരീരത്തിലെ തടിപ്പ് തുടങ്ങിയവയ്ക്ക് പിന്നാലെ പുതിയ കൊവിഡ് ലക്ഷണം കൂടി കണ്ടെത്തി. വായ്ക്കുള്ളിലെ ചുമന്ന തടിപ്പുകളും കൊവിഡ് രോഗ ലക്ഷണമാണെന്നാണ് കണ്ടെത്തല്‍ .
Advertisment
പൊതുവായ ഫ്ലൂ ലക്ഷണങ്ങൾക്കൊപ്പം കോവിഡിന്റെ ലക്ഷണങ്ങളായി കണ്ടെത്തിയത് രുചിയും മണവും നഷ്ടമാകുന്ന അവസ്ഥയായിരുന്നു. ഇതോടൊപ്പമാണ് ഇപ്പോൾ മൗത്ത് റാഷസും ചേർത്തിരിക്കുന്നത്. ജാമ െഡർമറ്റോളജി ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
21 രോഗികളെയാണ് ഗവേഷകർ നിരീക്ഷണവിധേയമാക്കിയത്. ഇതിൽ ആറു രോഗികളുടെ വായ്ക്കുള്ളിൽ പാടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 40നും 69 നും ഇടയിൽ പ്രായമുള്ളവരായിരുന്നു ഇവരെന്നും ഇതിൽ നാലു പേർ സ്ത്രീകളായിരുന്നെന്നും പഠനത്തിനു നേതൃത്വം കൊടുത്ത ഗവേഷകർ പറഞ്ഞു.