Advertisment

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് നിരവധി സിനിമകളും, സീരീസുകളും-വിശദാംശങ്ങള്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ടുത്ത ദിവസങ്ങളില്‍ ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍, സീ5, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേഷകരെ കാത്തിരിക്കുന്നത് നിരവധി സിനിമകളും, സീരീസുകളും.

'രശ്മി റോക്കറ്റ്' ആണ് പുതിയ ആഴ്ചത്തെ ഏറ്റവും പ്രധാന റിലീസ്. ഒക്ടോബര്‍ 15-ന് സീ5-ല്‍ സിനിമ പ്രദര്‍ശിപ്പിക്കും. ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കായിതാരമാകാനുള്ള ഒരു പെണ്‍കുട്ടിയുടെ ശ്രമങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. തപ്‌സി പന്നു, പ്രിയന്‍ഷു പൈനുലി, അഭിഷേക് മുഖര്‍ജി എന്നിവര്‍ അഭിനയിക്കുന്നു.

'ലിറ്റില്‍ തിംഗ്‌സ് സീസണ്‍ 4' ആണ് ഈ ആഴ്ചയില്‍ പ്രതീക്ഷിക്കുന്ന മറ്റൊരു റിലീസ്. നെറ്റ്ഫ്‌ളിക്‌സില്‍ ഒക്ടോബര്‍ 15 മുതല്‍ ഇത് സ്ട്രീം ചെയ്യും. അജയ് ഭുയാനും രുചിര്‍ അരുണും ചേര്‍ന്നാണ് ഇതിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രേഷകര്‍ കാത്തിരിക്കുന്ന ഈ കോമഡി-റൊമാന്‍സ് സീരീസില്‍ മിഥില പാല്‍ക്കര്‍, ധ്രുവ് സേഗല്‍ എന്നിവര്‍ വേഷമിടുന്നു.

ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 16-ന് റിലീസ് ചെയ്യുന്ന 'സര്‍ദാര്‍ ഉദ്ദം' ആണ് മറ്റൊരു പുതിയ റിലീസ്. 1919-ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ മൈക്കല്‍ ഒഡയറെ ഉദം സിംഗ് കൊലപ്പെടുത്തുന്നതിനെക്കുറിച്ച് പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷൂജിത് സര്‍ക്കാറാണ്. വിക്കി കൗശല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പുതിയ സീരീസുകളും, ടിവി ഷോകളും-റിലീസ്

നെറ്റ്ഫ്‌ളിക്‌സ്

1. അനതര്‍ ലൈഫ് സീസണ്‍ 2- ഒക്ടോബര്‍ 14

2. ലിറ്റില്‍ തിങ്‌സ് സീസണ്‍ 4- ഒക്ടോബര്‍ 15

3. യൂ സീസണ്‍ 3-ഒക്ടോബര്‍ 15

4. കര്‍മാസ് വേള്‍ഡ്-ഒക്ടോബര്‍ 15

ആമസോണ്‍ പ്രൈം

1. ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മര്‍-ഒക്ടോബര്‍ 15

സോണി ലൈവ്

1. തബ്ബാര്‍-ഒക്ടോബര്‍ 15

എംഎക്‌സ് പ്ലയര്‍

1. സനാക്-ഏക് ജുനൂന്‍-ഒക്ടോബര്‍ 15

ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍

1. ജസ്റ്റ് ബിയോന്‍ഡ്-ഒക്ടോബര്‍ 13

2. സക്‌സക്ഷന്‍ സീസണ്‍ 3-ഒക്ടോബര്‍ 18

പുതിയ സിനിമകള്‍

നെറ്റ്ഫ്‌ളിക്‌സ്

1. കണ്‍വെര്‍ജന്‍സ്-കവറേജ് ഇന്‍ ക്രൈസിസ്-ഒക്ടോബര്‍ 12 (ഡോക്യുമെന്ററി)

2. ദ മൂവീസ് ദാറ്റ് മെയ്ഡ് അസ് സീസണ്‍ 3-ഒക്ടോബര്‍ 12 (ഡോക്യുമെന്ററി)

3. ദ ഫൊര്‍ഗോട്ടന്‍ ബാറ്റില്‍-ഒക്ടോബര്‍ 15 (ഡച്ച്)

4. ദ ഫോര്‍ ഓഫ് അസ്-ഒക്ടോബര്‍ 15

5. ദ ട്രിപ്-ഒക്ടോബര്‍ 15

ആമസോണ്‍ പ്രൈം

1. ഉടന്‍പിറപ്പ്-ഒക്ടോബര്‍ 14 (തമിഴ്)

2. ഫ്രണ്ട്ഷിപ്പ്-ഒക്ടോബര്‍ 15 (തമിഴ്)

3. സര്‍ദാര്‍ ഉദ്ദം-ഒക്ടോബര്‍ 16

സീ5

1. ജിന്നെ ജമ്മേ സാരേ നിക്കാമ്മേ-ഒക്ടോബര്‍ 14 (പഞ്ചാബി)

2. രശ്മി റോക്കറ്റ്-ഒക്ടോബര്‍ 15

ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍

1. സനക്-ഒക്ടോബര്‍ 15

2. സീതിമാര്‍-ഒക്ടോബര്‍ 15 (തെലുങ്ക്)

Advertisment