മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ ബോളിവുഡ് നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാം. നിര്‍മാണ രംഗത്താണ് പാതിമലയാളിയായ ജോണ്‍ എബ്രഹാമിന്റെ അരങ്ങേറ്റം. മൈക്ക് എന്ന ചിത്രമാണ് താരം നിർമ്മിക്കുന്നത്.
Our first Malayalam film #Mike.
— JA Entertainment (@johnabrahament) October 20, 2021
Directed by Vishnu Sivaprasad. Starring Ranjith Sajeev and Anaswara Rajan. Produced by John Abraham. Shoot begins Today!! pic.twitter.com/JPNPoSeSHG
വിഷ്ണു പ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതാനായ രഞ്ജിത്ത് സജീവന്‍, അനശ്വര രാജന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ജെഎ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആഷിക് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ജെഎ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് മൈസൂരില്‍ ആരംഭിച്ചു കഴിഞ്ഞു. കട്ടപ്പന, വൈക്കം, ധര്‍മ്മശാല എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍. രണദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.