ധൈര്യമുണ്ടെങ്കില്‍ എന്‍റെ സര്‍ക്കാരിനെ താഴെയിറക്ക്. എന്റെ സര്‍ക്കാരിനു മേല്‍ നിങ്ങളുടെ കരുണ വേണ്ട - വെല്ലുവിളിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

author-image
ജെ സി ജോസഫ്
New Update

publive-image

ഭോപ്പാല്‍: ബിജെപിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ധൈര്യമുണ്ടെങ്കില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനായിരുന്നു കമല്‍നാഥ് വെല്ലുവിളിച്ചത്. ഇന്‍ഡോറില്‍ നടന്ന ഇന്ത്യാ ടുഡേ മൈന്‍ഡ് റോക്ക്‌സ് 2019ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ബി ജെ പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയയുടെയും അവകാശവാദത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ എന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കട്ടെ. എന്റെ സര്‍ക്കാരിനു മേല്‍ അവര്‍ കരുണ കാണിക്കുകയാണോ ? എന്തിനാണ് ബി ജെ പി വെറുതെ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്- കമല്‍നാഥ് ചോദിച്ചു.

ബി ജെ പി നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ധിപ്പിക്കാന്‍ മാത്രമാണെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

aicc
Advertisment