തിരുവനന്തപുരം: ഹിന്ദു സമുദായത്തില്‍ സ്ത്രീകള്‍ പൂജാരിമാരാകുക എന്നത് ഒരു പുതിയ കാര്യമല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് . സ്ത്രീകളെ പൂജാരിമാരാക്കുമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/ZQ8hfcse5R9HRX0jleUa.jpg)
സ്ത്രീകള്‍ പൂജാരികളാകുക എന്ന ആശയത്തോട് പാര്‍ട്ടിക്ക് എതിര്‍പ്പില്ലെങ്കിലും വിശ്വാസ പരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനോട് വിയോജിപ്പാണെന്ന് എംടി രമേശ് പറഞ്ഞു. ഇവിടെ ദേവസ്വം ബോര്‍ഡിന് തമിഴ്‌നാട് സര്‍ക്കാര്‍ എടുത്ത തീരുമാനം എടുക്കാം. എന്നാല്‍ സര്‍ക്കാരിന്റേതായ തീരുമാനങ്ങള്‍ എടുക്കരുതെന്ന് എംടി രമേശ് വ്യക്തമാക്കി.
കാലാകാലങ്ങളില്‍ ഹിന്ദു സമൂഹത്തില്‍ സ്ത്രീകള്‍ പൂജാരിമാരായുണ്ട്. ഇതിനെ ഒരു വിപ്ലവമായി കാണേണ്ടതില്ലെന്നാണ് എംടി രമേശിന്റെ പക്ഷം.