ധ​ന​മ​ന്ത്രി ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ളും കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പേ​ര് മാ​റ്റി​യ​താ​ണെന്ന് എം.​ടി. ര​മേ​ശ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 15, 2021

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ നി​യ​മ​സ​ഭ​യെ സാ​ക്ഷി​യാ​ക്കി ക​ള്ളം പ​റ​യു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. ധ​ന​മ​ന്ത്രി ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ളും കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പേ​ര് മാ​റ്റി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കേ​ന്ദ്ര ഫ​ണ്ടു​ക​ളെ കു​റി​ച്ച്‌ ധ​ന​മ​ന്ത്രി ബ​ജ​റ്റി​ലെ​ങ്ങും പ​രാ​മ​ര്‍​ശി​ക്കു​ന്നി​ല്ല. തോ​മ​സ് ഐ​സ​ക് ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ക​ഴി​ഞ്ഞ ബ​ജ​റ്റി​ന്‍റെ പു​ന​രാ​വി​ഷ്ക​ര​ണ​മാ​ണ്. തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്.

ധ​ന​മ​ന്ത്രി ജ​ന​ങ്ങ​ളെ വി​ഡ്ഡി​ക​ളാ​ക്കു​ക​യാ​ണ്. തെ​രെ​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു കൊ​ണ്ട് ന​ട​ത്തു​ന്ന ക​ണ്ണി​ല്‍ പൊ​ടി​യി​ട​ല്‍ ത​ന്ത്രം മാ​ത്ര​മാ​ണ് ഐ​സ​ക്കി​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

×