കേരളാ പ്രവാസി അസോസിയേഷന്റെ "സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ" എന്ന മഹത്തായ ലക്ഷ്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയാളത്തിന്റെ കഥാകാരനായ ശ്രീ എം ടി വാസുദേവൻ നായർ നിർവഹിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

ആലപ്പുഴ: മാനവ വിഭവ ശേഷി വികസിപ്പിച്ചുകൊണ്ടു കൂടുതൽ പ്രവാസികളെ സൃഷ്ടിക്കുക വഴി കേരളത്തിലെ തൊഴിലില്ലായ്മക്ക് ഒരു പരിധിവരെ പരിഹാരം കാണുക, ഓരോ പഞ്ചായത്തിലും പ്രവാസികളുടെ സംരംഭങ്ങൾ തുടങ്ങുക അതുവഴി ആ പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന കേരളാ പ്രവാസി അസോസിയേഷന്റെ "സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ" എന്ന മഹത്തായ ലക്ഷ്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയാളത്തിന്റെ കഥാകാരനായ ശ്രീ എം ടി വാസുദേവൻ നായർ സെപ്റ്റംബർ 10 നു ഇന്ത്യൻ സമയം രാവിലെ 10നും 11നും ഇടയിൽ നടന്ന ഓൺലൈൻ ചടങ്ങിൽ നിർവഹിച്ചു.

ഓൺലൈൻ ചടങ്ങിൽ കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ശ്രീ രാജേഷ് എൻ എസ് സ്വാഗതം ആശംസിച്ചു. കേരളത്തിൽ നിന്നുമുള്ള ഒരു വലിയ പ്രവാസി സമൂഹം സാക്ഷ്യം വഹിച്ച സൂം ഓൺലൈൻ ഉദഘാടന ചടങ്ങിൽ കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീ രാജേന്ദ്രൻ വെള്ളപാലത് അധ്യക്ഷനായിരുന്നു.

ഇതെ ചടങ്ങിൽ, കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ പഞ്ചായത്തിൽ തുടങ്ങുന്ന, കേരളാ പ്രവാസി അസോസിയേഷന്റെ മേൽനോട്ടത്തിലുള്ള പ്രവാസികളുടെ സംരംഭം - പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മകളിൽ നിന്നും സംഭരിക്കുന്ന ഉത്പന്നങ്ങൾ (പച്ചക്കറി, പഴ വര്ഗങ്ങള്, മൽസ്യം, കോഴി, വെളിച്ചെണ്ണ, മസാല പൊടികൾ തുടങ്ങിയവ) വിറ്റഴിക്കാൻ ഓൺലൈൻ ഹോം ഡെലിവറി സംവിധാനങ്ങളോടെയുള്ള ഒരു ഹൈപ്പർമാർകെറ്റ് പ്രോജക്ടിന്റെ ഉദ്ഘാടനവും മലയാളികളുടെ പ്രിയങ്കരനായ ശ്രീ എം ടി നിർവഹിച്ചു.

അറിയാത്ത സ്ഥലങ്ങളിൽ പോയി അവിടെ ജോലി കണ്ടു പിടിച്ചു, ബിസിനസ് ആരംഭിച്ചു സ്വന്തമായി ജീവിതം കെട്ടിപ്പടുത്തവരാണ് മലയാളികളെന്ന് വിശ്വ സാഹിത്യകാരന്‍ എം ടി വാസുദേവൻ നായർ.

അറിയാത്ത നാടുകളിൽ എത്തിപ്പെടുക, അവിടത്തെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുകയും അവിടെ നിന്ന് സ്വന്തം ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യുക ഇതൊക്കെ വളരെ കാലം മുൻപേ മലയാളി തുടങ്ങിവച്ചതാണ്.

ആദ്യകാലത്തു ബർമ, മലയ, സിങ്കപ്പൂർ എന്നീ സ്ഥലങ്ങളിൽ ഒക്കെ നമ്മുടെ ഇവിടെ നിന്ന് ആളുകൾ പോയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പേർഷ്യ ഭാഗത്തേക്കും അതിനുശേഷം സിലോണിലേക്കും പോയി.

ഇപ്പോൾ ഗൾഫ് നാടുകളിൽനിന്നൊക്കെ ധാരാളം ആളുകൾ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നു. വ്യാപകമായി ലോകത്തു മുഴുവൻ വ്യാപിച്ചിട്ടുള്ള മഹാമാരിയുടെ ഫലമായിട്ടു സ്വന്തം നാട്ടിലെത്തിയാൽ കുറെ കൂടെ സൗകര്യമുള്ള നല്ല ചികിത്സ ലഭിക്കും എന്ന് പ്രതീക്ഷിച്ചു, പലരും ജോലി വിട്ടു വരുന്നവരുണ്ട്.

ഇവരൊക്കെ ജീവിതം ഭംഗിയായി കെട്ടിപ്പടുത്തവരാണ്. ചെറിയ ജോലിയിൽ എത്തിപ്പെട്ടവരുണ്ട്, വലിയ ജോലിയിൽ എത്തിപ്പെട്ടവരുണ്ട്, വലിയ സമ്പത്തുള്ളവരുണ്ട്, കുടുംബമായി താമസിക്കുന്നവരുണ്ട്, പക്ഷെ ഇപ്പോൾ എല്ലാവര്ക്കും ജീവിതത്തിൽ തിരിഞ്ഞു നോക്കേണ്ട അവസരം വന്നിരിക്കുന്നു, അതിനു കാരണം ഈ മഹാമാരിയാണ്.

വ്യാപകമായി ലോകം മുഴുവൻ സംഭവിച്ചുകൊണ്ടിരിക്കുന്ന മഹാമാരി കാരണം പല ദിക്കിലും വ്യവസായ ശാലകൾ അടക്കേണ്ടി വന്നിട്ടുണ്ട്, വ്യാപാര സ്ഥാപനങ്ങൾ അടക്കേണ്ടി വന്നിട്ടുണ്ട്, അവിടെയൊക്കെ ജോലി ചെയ്യുന്ന ആളുകൾക്കൊക്കെ തിരിച്ചു വരേണ്ടിയും വന്നിട്ടുണ്ട്, അവർക്കു നാളെ ഇവിടെ വന്നു ജീവിതം കെട്ടിപ്പടുക്കേണ്ടതായിട്ടുണ്ട്. അതിനു അവർക്കു സംഘടനകൾ ഉണ്ടാവണം, അതിന്റെ ഭാഗമായിട്ടാണ് കേരളാ പ്രവാസി അസോസിയേഷൻ.

മാനവികതയാണ് നമുക്ക് വേണ്ടത് , ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ അകന്നു പോകാതെ കൂടെയുള്ള എല്ലാവരും മനുഷ്യരാണ്, ഞാനും എന്റെ അയൽക്കാരനും ഒരേപോലെ മനുഷ്യരാണ്, അവരുടെ കഷ്ടപ്പാടുകൾ നമ്മൾ മനസ്സിലാക്കണം, എന്നുള്ള ഒരു ധാരണയോടും, ചിന്തയോടും, മനസ്സിൽ പ്രതിജ്ഞയോടും കൂടിയുള്ള കേരളാ പ്രവാസി അസോസിയേഷൻ പോലുള്ള സംഘടനകളാണ് നമുക്കിന്നാവശ്യം - അദ്ദേഹം പറഞ്ഞു .

മാനവ വിഭവ ശേഷി വികസിപ്പിച്ചുകൊണ്ടു കൂടുതൽ പ്രവാസികളെ സൃഷ്ടിക്കുക വഴി കേരളത്തിലെ തൊഴിലില്ലായ്മക്ക് ഒരു പരിധിവരെ പരിഹാരം കാണുക, ഓരോ പഞ്ചായത്തിലും പ്രവാസികളുടെ സംരംഭങ്ങൾ തുടങ്ങുക അതുവഴി ആ പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന കേരളാ പ്രവാസി അസോസിയേഷന്റെ "സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ" എന്ന ലക്ഷ്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു എം ടി വാസുദേവൻ നായർ .

ചടങ്ങില്‍ കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ പഞ്ചായത്തിൽ തുടങ്ങുന്ന, കേരളാ പ്രവാസി അസോസിയേഷന്റെ മേൽനോട്ടത്തിലുള്ള പ്രവാസികളുടെ സംരംഭം - പ്രവാസികളുടെ കൂട്ടായ്മകളിൽ നിന്നും സംഭരിക്കുന്ന ഉത്പന്നങ്ങൾ ( പച്ചക്കറി, പഴ വര്ഗങ്ങള്, മൽസ്യം, കോഴി, വെളിച്ചെണ്ണ, മസാല പൊടികൾ തുടങ്ങിയവ ) വിറ്റഴിക്കാൻ ഓൺലൈൻ ഹോം ഡെലിവറി സംവിധാനങ്ങളോടെയുള്ള ഒരു ഹൈപ്പർമാർക്കറ്റ് പ്രോജക്ടിന്റെ ഉദ്ഘാടനവും എം ടി നിർവഹിച്ചു.

ഓൺലൈൻ ഉദ്ഘാടന ചടങ്ങിൽ കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി രാജേഷ് എൻ എസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രസിഡന്റ് രാജേന്ദ്രൻ വെള്ളപാലത് അധ്യക്ഷനായിരുന്നു.

mt vasudevan nair
Advertisment