Advertisment

‘രണ്ടാമൂഴം’ വൈകാതെ സിനിമയാകുമെന്ന് എം ടി വാസുദേവൻ നായർ; ഏതു ഭാഷയിൽ ചെയ്യണമെന്നും ആരായിരിക്കും സംവിധായകനെന്നും ആലോചിച്ച് തീരുമാനിക്കും

author-image
ഫിലിം ഡസ്ക്
Updated On
New Update

കോഴിക്കോട് :  ‘രണ്ടാമൂഴം’ വൈകാതെ സിനിമയാകുമെന്ന് എം ടി വാസുദേവൻ നായർ. കോടതി വിധിയിൽ സന്തോഷമുണ്ട്. പല സംവിധായകരും തിരക്കഥയ്ക്കായി തന്നെ സമീപിച്ചിട്ടുണ്ട്. സിനിമ വൈകിപ്പോയതിൽ ദുഃഖമുണ്ട്. ഏതു ഭാഷയിൽ ചെയ്യണമെന്നും ആരായിരിക്കും സംവിധായകനെന്നും ആലോചിച്ച് തീരുമാനിക്കുമെന്നും എം ടി വാസുദേവൻ നായർ പറഞ്ഞു

Advertisment

publive-image

‘‘വർഷങ്ങൾ വൈകിയതു കൊണ്ടാണ് തിരക്കഥ തിരികെക്കിട്ടണമെന്ന് ആഗ്രഹിച്ചത്.  നേരത്തേയായിരുന്നെങ്കിൽ ആരോഗ്യപരമായി യാത്ര ചെയ്യാനും ആളുകളെക്കാണാനും സൗകര്യമുണ്ടായിരുന്നു. പലയാളുകളും തിരക്കഥ ചോദിച്ചിട്ടുണ്ട്. ഇനിയെന്തു ചെയ്യണമെന്നത് തിരക്കഥ കയ്യിൽ കിട്ടിയ ശേഷം തീരുമാനിക്കും’’– എംടി പറഞ്ഞു.

രണ്ടാമൂഴം ’ തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടിയും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള കേസിലെ ഒത്തുതീർപ്പ് വ്യവസ്ഥ സുപ്രീം കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. ഇതുപ്രകാരം, രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാർ മേനോൻ എംടിക്കു മടക്കി നൽകും. കഥയുടെയും തിരക്കഥയുടെയും പൂർണ അവകാശം എംടിയുടേതാണ്. മുൻകൂറായി ശ്രീകുമാർ മേനോൻ നൽകിയ ഒന്നേകാൽ കോടി രൂപ എം ടി തിരികെ നൽകും.

രണ്ടാമൂഴം ആസ്പദമാക്കി സിനിമയെടുക്കുന്നതിനു ശ്രീകുമാർ മേനോനും വിലക്കുണ്ടാകും. മഹാഭാരതം അ‌ടിസ്ഥാനമാക്കി സിനിമയെടുക്കാമെങ്കിലും ഭീമൻ കേന്ദ്ര കഥാപാത്രമാകരുത്. ഇതു സംബന്ധിച്ചുള്ള കേസുകൾ ഇരുവിഭാഗവും പിൻവലിക്കുകയും ചെയ്യുമെന്നതാണ് വ്യവസ്ഥ. ഇവ കർശനമായി പാലിക്കണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ.എം. ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

mt vasudevan nair
Advertisment