“​ര​ണ്ടാ​മൂ​ഴം’ കേസില്‍ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യര്‍ക്ക് തിരിച്ചടി…. സം​വി​ധാ​യ​ക​ന്‍ വി.​എ. ശ്രീ​കു​മാ​റി​നെ​തി​രെ എം.​ടി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലെ ന​ട​പ​ടി​യ്ക്ക് സു​പ്രീം കോ​ട​തി സ്റ്റേ ​

ഫിലിം ഡസ്ക്
Monday, February 17, 2020

ന്യൂ​ഡ​ല്‍​ഹി: “​ര​ണ്ടാ​മൂ​ഴം’ കേ​സി​ല്‍ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ ഹ​ര്‍​ജി​യി​ലെ ന​ട​പ​ടി​ക​ള്‍​ക്കു സു​പ്രീം കോ​ട​തി​യു​ടെ സ്റ്റേ. ​സം​വി​ധാ​യ​ക​ന്‍ വി.​എ. ശ്രീ​കു​മാ​റി​നെ​തി​രെ എം.​ടി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലെ ന​ട​പ​ടി​ക​ള്‍​ക്കാ​ണു സു​പ്രീം കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

 

എം​ടി മൂ​ലം കോ​ടി​ക​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു​വെ​ന്നും സി​നി​മ​യ്ക്കു വേ​ണ്ടി മു​ട​ക്കി​യ ചെ​ല​വും ന​ഷ്ട​വും തി​ര​ക്ക​ഥാ​കൃ​ത്താ​യ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ നി​ക​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി.​എ. ശ്രീ​കു​മാ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ശ്രീ​കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ എം.​ടി​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. നാ​ലാ​ഴ്ച​ക്ക​കം എം.​ടി മ​റു​പ​ടി ന​ല്‍​ക​ണം. നാ​ലാ​ഴ്ച​യ്ക്കു ശേ​ഷം ഹ​ര്‍​ജി​യി​ല്‍ സു​പ്രീം​കോ​ട​തി വാ​ദം കേ​ള്‍​ക്കും.

×