Advertisment

മ്യൂച്വല്‍ ഫണ്ട് ഈടിന്മേല്‍ തല്‍ക്ഷണ വായ്പയുമായി ഐസിഐസിഐ ബാങ്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഡെറ്റ്, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ ഈടിന്മേല്‍ ഒരു കോടി രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി 'ഇന്‍സ്റ്റാ ലോണ്‍ എഗനെസ്റ്റ് മ്യൂച്വല്‍ ഫണ്ട്‌സ്' ഐസിഐസിഐ ബാങ്ക് ലഭ്യമാക്കി. ഡിജിറ്റല്‍ നടപടിക്രമത്തിലൂടെ കടലാസ് രഹിതമായി ഇടപാടുകാര്‍ക്ക് മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ഈടുവച്ച് ഓവര്‍ ഡ്രാഫ്റ്റായി ഈ വായ്പ എടുക്കാം.

Advertisment

രാജ്യത്തെ ഏറ്റവും വലിയ രജിസ്ട്രാര്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഏജന്റായ കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസുമായി (കാംസ്) സഹകരിച്ചാണ് ഐസിഐസിഐ ബാങ്ക് ഈ വായ്പ ലഭ്യമാക്കുന്നത്.

കാംസ് സേവനം സ്വീകരിക്കുകയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ കൈവശം വയ്ക്കുന്നവരുമായ ബാങ്കിന്റെ ഇടപാടുകാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുകയെന്ന് ഐസിഐസിഐ ബാങ്ക് വെല്‍ത്ത്, പ്രൈവറ്റ് ബാങ്കിംഗ്, എല്‍എഎസ് ഹെഡ് രാജേഷ് അയ്യര്‍ പറഞ്ഞു. ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് എവിടെ നിന്നും ഏതു സമയവും ഈ വായ്പ ഉപയോഗപ്പെടുത്താന്‍ ഇടപാടുകാരന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ വായ്പ 50,000 രൂപയാണ്. ഡെറ്റ് മ്യൂച്വല്‍ ഫണ്ടില്‍ ഒരു കോടി രൂപ വരെയും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ 20 ലക്ഷം രൂപ വരെയുമാണ് പരമാവധി വായ്പ ലഭിക്കുക.

muchal fund icici bank
Advertisment