New Update
നവാഗതനായ ഡോ.പ്രഗ്ഭൽ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ മഡ്ഡിയുടെ ടീസർ ശ്രദ്ധ നേടുന്നു. സമൂഹ മാധ്യമങ്ങളിൽ റിലീസ് ചെയ്ത ടീസർ മണിക്കൂറുകൾക്കകം റെക്കോർഡുകൾ ഭേദിച്ചു.
Advertisment
15മില്യൺ വ്യൂസ് ആളുകളാണ് ഇതുവരെ ടീസർ കണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയാണ് മഡ്ഡി. ഓഫ് റോഡ് മോട്ടോർ സ്‌പോർട്ടിന്റെ ഒരു രൂപമാണ് മഡ്റേസിങ്ങ്. മഡ്റേസിങ്ങ്
വിഷയമാക്കിയുളള സിനിമകൾ അപൂർവമാണ്. മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്‌ഷൻ ത്രില്ലറായാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. 'കോസ്റ്റ്ലി മോഡിഫൈഡ്' 4x4 വാഹനങ്ങളാണ് മഡ് റേസിംഗിനായി സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.
പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അണിനിരക്കുന്നത്.