/sathyam/media/post_attachments/qx9O6Gyxv9X5ku20VJ5V.jpg)
തിരുവനന്തപുരം: അപൂർവ്വ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഒന്നരവയസുകാരൻ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ കേരളം കൈകോര്‍ത്തപ്പോള്‍ അക്കൗണ്ടില്‍ അതിവേഗം എത്തിയത് 18 കോടി രൂപ.
കണ്ണൂർ സ്വദേശിയായ റഫീഖിൻ്റേയും മറിയത്തിൻ്റേയും ഇളയമകനായ റഫീഖിനെ ബാധിച്ച അപൂർവ്വരോഗത്തിൻ്റെ ചികിത്സയ്ക്ക് ഒരു ഡോസിന് പതിനെട്ട് കോടി രൂപ വിലയുള്ള സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ മണിക്കൂറുകൾക്കുള്ളിൽ ഫെഡറൽ ബാങ്ക് സൗത്ത് ബസാറിലെ മറിയത്തിൻ്റെ അക്കൗണ്ടിലേക്ക് എത്തിയത് കോടികൾ.
തങ്ങളാല്‍ കഴിയും പോലെ ചെറുതും, വലുതുമായ തുകകള്‍ അക്കൗണ്ടിലേക്ക് അയച്ച് മലയാളികള്‍ മുഹമ്മദിനോടൊപ്പം നിന്നു. വൈകിട്ട് അഞ്ചരയോടെ അക്കൗണ്ടിൽ 18 കോടിയിലേറെ രൂപ എത്തിയതായി ഫെഡറൽ ബാങ്ക് അധികൃതർ മുഹമ്മദിൻ്റേയും അഫ്രയുടേയും കുടുംബത്തെ അറിയിക്കുകയായിരുന്നു.