റിയാദ്: സൗദിയില്‍ ആരോഗ്യ, ഔഷധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നന്ദിയും പ്രശംസയും. കൊറോണ മഹാമാരി നേരിടുന്നതില്‍ മികവോടെ പ്രവര്‍ത്തിച്ച ആരോഗ്യ സംഘത്തിന് കിരീടാവകാശി നന്ദി പറഞ്ഞു.
/sathyam/media/post_attachments/dFDI8AWUb2iMmI80l0mL.jpg)
ആരോഗ്യ, മരുന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കിരീടാവകാശിയില്‍നിന്ന് ലഭിക്കുന്ന പിന്തുണയെയും പ്രത്യേക ശ്രദ്ധയെയും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പ്രശംസിച്ചു. കിരീടാവകാശിയുടെ പിന്തുണയും നിരീക്ഷണവുമാണ് രാജ്യത്ത് ആശ്വാസകരമായ ആരോഗ്യ സ്ഥിതി കൈവരിക്കാന്‍ സഹായിച്ചതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രാജ്യത്ത് വാക്സിന്‍ നല്‍കല്‍ പുരോഗമിക്കുകയാണ് രണ്ടു ലോഡ് കൊറോണ വാക്‌സിനുകള്‍ നാളെയും മറ്റന്നാളുമായി രാജ്യത്തെത്തുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ബുധനാഴ്ച രണ്ടു ലോഡ് കൊറോണ വാക്‌സിന്‍ റിയാദിലെത്തിയിരുന്നു..ഇതുവരെ വാക്സിന്‍ സ്വീകരിക്കുന്നതി നായി റജിസ്ട്രേഷന്‍ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷത്തിനടുത്തായി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us