ഏഷ്യയിലെ ധനികരില്‍ ഒന്നാമത്; ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി, ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനം !

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ഗൗതം അദാനിയെ മറികടന്ന് ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം വീണ്ടെടുത്ത് മുകേഷ് അംബാനി. ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിലവിൽ മുകേഷ് അംബാനിയുള്ളത്.

Advertisment

publive-image

വിപണിയിൽ ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ റെക്കോർഡ് ഉയർന്ന നിലവാരത്തിൽ വ്യാപാരം തുടരുകയാണ്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 99.7 ബില്യൺ ഡോളറായാണ് (7.7 ലക്ഷം കോടി രൂപ) ഉയർന്നത്.

അതേസമയം, അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യൺ (7.6 ലക്ഷം കോടി രൂപ) ഡോളറാണ്. ലോക സമ്പന്നരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഗൗതം അദാനി.

Advertisment