മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂസ് ബ്യൂറോ, മുംബൈ
Friday, March 5, 2021

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമയായ താനെ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മൻസുക് ഹിരണ്‍ എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹം താനെയ്ക്കടുത്തു കൽവ കടലിടുക്കിൽ കണ്ടെടുത്തു.

തന്റെ കാർ മോഷ്ടിച്ചവർ, അതിൽ സ്ഫോടകവസ്തുക്കൾ നിറച്ച് അംബാനിയുടെ വസതിക്കു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം നേരത്തെ പൊലീസിനു മൊഴി നൽകിയിരുന്നത്. ഒരാഴ്ച മുൻപാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്.

×