തുടർച്ചയായ ഒൻപതാം വർഷവും രാജ്യത്തെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി; സ്വത്ത് സമ്പാദനത്തിൽ 73% വളർച്ച, മണിക്കൂറിൽ 90 കോടി ആസ്തി വർധന  !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 30, 2020

മുംബൈ: തുടർച്ചയായ ഒൻപതാം വർഷവും രാജ്യത്തെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി. ഹുറുൺ, ഐഐഎഫ്എൽ വെൽത്ത് പുറത്തിറക്കിയ 2020ലെ ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിലാണ് 6.58 ലക്ഷം കോടി രൂപയുടെ സ്വത്തുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മുന്നിലെത്തിയത്.

സ്വത്ത് സമ്പാദനത്തിൽ 73% ആണ് വളർച്ച. ലോക്ഡൗൺ തുടങ്ങിയ മാർച്ച് മുതൽ ഓരോ മണിക്കൂറിലും അദ്ദേഹം 90 കോടി രൂപ സമ്പാദ്യത്തോട് ചേർത്തെന്നും റിപ്പോർട്ട് പറയുന്നു. ആദ്യ പത്തിൽ എത്തിയ മറ്റുള്ളവർ:

1∙ ഹിന്ദുജ ബ്രദേഴ്സ്(ഹിന്ദുജ)– 1.43 ലക്ഷം കോടി
2∙ശിവ് നാടാരും കുടുംബവും(എച്ച്സിഎൽ) – 1.41 ലക്ഷം കോടി
3∙ഗൗതം അദാനി(അദാനി ഗ്രൂപ്പ്)– 1.40 ലക്ഷം കോടി
4∙അസിം പ്രേംജി (വിപ്രോ) –1.14 ലക്ഷം കോടി
5∙സൈറസ് പുനാവാല (സെറംഇൻസ്റ്റിറ്റ്യൂട്ട്)– 94,300 കോടി
6∙രാധാകൃഷ്ണൻ ദമാനി(ഡി മാർട്ട്)– 87,200 കോടി
7∙ഉദയ് കോട്ടക്(കോട്ടക് മഹീന്ദ്ര ബാങ്ക്) – 87,000 കോടി
8∙ദിലിപ് സാങ്‌വി
(സൺ ഫാർമ) – 84,000 കോടി
9∙സൈറസ് മിസ്ത്രി,ഷപൂർ മിസ്ത്രി (ഷപൂർജി പല്ലോൻജി) – 76000 കോടി വീതം

×