നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മല്‍സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎം ആണ്‌; മല്‍സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്‍റെ നിലപാട് അപ്പോള്‍ വ്യക്തമാക്കുമെന്ന് മുകേഷ്

ന്യൂസ് ബ്യൂറോ, കൊല്ലം
Saturday, January 2, 2021

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മല്‍സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്ന് കൊല്ലം എംഎല്‍എ എം.മുകേഷ്. മല്‍സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്‍റെ നിലപാട് അപ്പോള്‍ വ്യക്തമാക്കുമെന്നും മുകേഷ് പറഞ്ഞു.

സിനിമാ തിരക്കുകള്‍ പരമാവധി മാറ്റി വച്ചാണ് എംഎല്‍എ എന്ന നിലയില്‍ കൊല്ലത്ത് മുകേഷ് സജീവമാകുന്നത്. തെരഞ്ഞെടുപ്പ് വിളിപ്പുറത്ത് എത്തി നില്‍ക്കേ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കിയുളള പുതുവര്‍ഷ കലണ്ടറും എംഎല്‍എ പുറത്തിറക്കി.

തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനും അവ സജീവമായി മുന്നോട്ടു കൊണ്ടുപോകാനും തനിക്ക് താല്‍പര്യമുണ്ടെന്നും ജില്ലയിലെ സിപിഎം നേതാക്കന്‍മാരുടെ സാന്നിധ്യത്തില്‍ എംഎല്‍എ തുറന്നു പറഞ്ഞിട്ടുണ്ട്.

പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനമാണ് എംഎല്‍എ എന്ന നിലയില്‍ മുകേഷില്‍ നിന്ന് ഉണ്ടായതെന്ന് കലണ്ടര്‍ പ്രകാശന ചടങ്ങില്‍ സംസാരിച്ച സിപിഎം നേതാക്കന്‍മാരെല്ലാം സാക്ഷ്യപ്പെടുത്തി.

×