കൊല്ലം: കൊല്ലത്ത് വീണ്ടും മുകേഷ് എന്ന ചർച്ച ഇപ്പോഴും എൽഡിഎഫിൽ സജീവമാണ്. സജീവമായി തന്നെ കൊല്ലത്ത് മുകേഷ് രംഗത്തുണ്ട്. ഇതിന് പിന്നാലെ കേന്ദ്ര ഏജൻസികൾക്കെതിരായ പ്രതിഷേധത്തിലും എംഎൽഎ പങ്കെടുത്തു.
/sathyam/media/post_attachments/OtJbHtOKju9CLCdmJ6WT.jpg)
‘മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ചു സിപിഐ(എം ) കൊല്ലം പോർട്ട് ലോക്കൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു.’ എന്നാണ് ചിത്രം പങ്കിട്ട് മുകേഷ് കുറിച്ചത്.
ഒരു ഇടവേളയ്ക്ക് ശേഷം പിടിമുറുക്കി കേന്ദ്ര ഏജൻസികൾ കേരളത്തിൽ സജീവമാവുകയാണ്. സ്വപ്നയുടെ രഹസ്യമൊഴിക്ക് പിന്നാലെ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടിസ് നൽകിയിരിക്കുകയാണ്. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി.