/sathyam/media/post_attachments/QsOxUGLAH9zVMEsCAw84.jpg)
തിരുവനന്തപുരം: സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച കൊല്ലം എം.എല്‍.എയും നടനുമായ മുകേഷിനെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ ബാബു. മുകേഷ് ചലച്ചിത്ര താരം മാത്രമല്ല, ഒരു ഇടതുപക്ഷ എം.എല്‍.എ കൂടിയാണ് മുകേഷ് എന്നും അത് മറക്കരുതെന്നും ജെ. അരുണ്‍ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
മുകേഷിനെതിരെ പരാതിയുമായി എം.എസ്.എഫ് രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ എം.എല്‍.എ ഭീഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി എം.എസ്.എഫ് ബാലാവകാശ കമ്മീഷനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മുകേഷിനെതിരെ ശക്തമായ നടപടിവേണമെന്നും ശിക്ഷ നല്‍കണമെന്നും എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ആവശ്യപ്പെട്ടു.
എം.എല്‍.എയോട് സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ചെയ്‌തെന്നും പരാതിക്കാരന്‍ പറഞ്ഞു. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വി​ദ്യാ​ര്‍​ഥി​യോ​ടാ​ണ് എം.​എ​ല്‍.​എ ക​യ​ര്‍​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ഓ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്.
ഓ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ത​നി​ക്കെ​തി​രെ​യു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ഫോ​ണ്‍​വി​ളി​ക്കു ​പി​ന്നി​ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​കേ​ഷ് രം​ഗ​ത്തെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ത​ന്നെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ആ​സൂ​ത്രി​ത​മാ​യ ഇ​ത്ത​രം വി​ളി​ക​ള്‍ വ​രു​ന്നു​ണ്ട്. എ​ന്നെ വി​ളി​ച്ച​യാ​ള്‍ നി​ഷ്ക​ള​ങ്ക​നാ​ണെ​ങ്കി​ല്‍ എ​ന്തി​ന് റെ​ക്കോ​ഡ് ചെ​യ്തു. സം​ഭ​വം ആ​സൂ​ത്രി​ത​മാ​ണെ​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ചൂ​ര​ല്‍ ​വെ​ച്ച് അ​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ര​ക്ഷാ​ക​ര്‍​ത്താ​വിന്‍റെ സ്നേ​ഹ​ത്തോ​ടെ​യാ​ണ്. ഫോ​ണ്‍ സം​ഭാ​ഷ​ണം പ്ര​ച​രി​പ്പി​ച്ച​തി​നു​ പി​ന്നി​ലു​ള്ള​വ​രെ പു​റ​ത്തു​ കൊ​ണ്ടു​വ​രാ​ന്‍ പൊ​ലീ​സി​ന്​ പ​രാ​തി ന​ല്‍​കു​മെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us