തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ ഇഡി നിര്‍ബന്ധിക്കുന്നുവെന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ജയിലില്‍ നിന്ന് ശബ്ദസന്ദേശം എങ്ങനെ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
/sathyam/media/post_attachments/xfVXjVzwFPJ0S3JjqOxc.jpg)
മുഖ്യമന്ത്രി ഭയപ്പെട്ടിരിക്കുന്നു. ഗുരുതരമായ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെങ്കില്‍ മുഖ്യമന്ത്രിയിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.