Advertisment

സര്‍, വെള്ളം എത്രവേണമെങ്കിലും എടുത്തോളൂ, ജീവന്‍ എടുക്കരുത്'; മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ ചെയ്യാന്‍ എത്രയും പെട്ടെന്ന് തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്റെ ഔദ്യോഗിക പേജുകളില്‍ മലയാളികളുടെ കമന്റുകള്‍

New Update

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഔദ്യോഗിക പേജുകളില്‍ മലയാളികളുടെ കമന്റുകള്‍. ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാണ് മിക്ക മലയാളികളും ആവശ്യപ്പെടുന്നത്.

Advertisment

publive-image

'സര്‍, വെള്ളം എത്രവേണമെങ്കിലും എടുത്തോളൂ, ജീവന്‍ എടുക്കരുത്' എന്നുതുടങ്ങിയ കമന്റുകളാണ് ഏറെയും. ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന ഹാഷ്ടാഗില്‍ ക്യാമ്പയിനും നടക്കുന്നുണ്ട്.

ഡാം ഡീകമ്മീഷന്‍ ചെയ്യാന്‍ എത്രയും പെട്ടെന്ന് തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നും മലയാളികള്‍ ആവശ്യപ്പെട്ടു. ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് കൂടുതല്‍ കമന്റുകളും.

മുഖ്യമന്ത്രിയുടെ ഓരോ പോസ്റ്റിന് കീഴിലും നിരവധി മലയാളികളുടെ കമന്റുകളാണ് വരുന്നത്. തമിഴ്‌നാടിന് വെള്ളം നല്‍കാന്‍ മടിയില്ലെന്നും എന്നാല്‍ മലയാളികളുടെ ജീവന് ഭീഷണിയായ ഡാം പൊളിച്ച് പുതിയത് നിര്‍മ്മിക്കണമെന്നും ആവശ്യപ്പെടുന്നു.

mullaperiyar dam
Advertisment