സ്ഥാനാര്‍ത്ഥി പട്ടികയില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പരാതികള്‍ പറയേണ്ട വേദിയില്‍ അവതരിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്‍റ്

New Update

publive-image

Advertisment

കോഴിക്കോട്: സ്ഥാനാര്‍ത്ഥി പട്ടികയില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പരാതികള്‍ പറയേണ്ട വേദിയില്‍ അവതരിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സര്‍വ്വേ ഫലങ്ങളില്‍ ആശങ്കയില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ഇത്തവണ യുഡിഎഫ് നൂറ് സീറ്റെങ്കിലും നേടുമെന്ന ആത്മവിശ്വാസത്തിലാണ്. വടകരയിലെ കെ കെ രമയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment