/sathyam/media/post_attachments/oEHP9OyDlIM1GHfMYPmK.jpg)
ഇടതുസര്ക്കാരിന്റെ ദളിത് പീഡന പരമ്പരകളുടെ ഔപചാരികമായ തുടക്കമായിരുന്നു കുട്ടിമാക്കൂലിലെ സഹോദരിമാര്‍ക്ക് എതിരായി സിപിഎമ്മുകാര്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയോഗം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ നിരന്തരമായി ചൂഷണത്തിന് വിധേയരാകുന്നു. അവരുടെ അര്‍ഹമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. അവരുടെ ദൈന്യതയ്ക്ക് അവസാനം കാണേണ്ടിയിരിക്കുന്നു.
സിപിഎമ്മും ബിജെപിയും എന്നും ഈ വിഭാഗങ്ങളെ അവഗണിച്ചു. പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്.
പാര്‍ട്ടിയുടെ ഇലക്ഷന്‍ കമ്മിറ്റികള്‍ നിര്‍ബന്ധമായും പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരെ ഉള്‍പ്പെടുത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം കെപിസിസി നല്‍കിയിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ആദിവാസി കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് സി.പി. കൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു.
കെപിസിസി വൈസ് പ്രസിഡന്റുമാരായ ഡോ. ശൂരനാട് രാജശേഖരന്‍, എഴുകോണ്‍ നാരായണന്‍, വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, കെപിസിസി സെക്രട്ടറി ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us