New Update
ന്യൂഡൽഹി: മല്‍സരിക്കാന്‍ സമ്മര്‍ദമുണ്ടെന്നും മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട്, കണ്ണൂര്‍ ജില്ലാ കമ്മിറ്റികളെല്ലാം മല്‍സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Advertisment
അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർഥിത്വം തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് മുല്ലപ്പള്ളിക്ക് തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനം ഇതിന് തടസമാവില്ലെന്നും താരിഖ് അൻവർ പറഞ്ഞു.
സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാനുള്ള സ്ക്രീനിങ് കമ്മിറ്റിയെ എഐസിസി ഉടൻ പ്രഖ്യാപിക്കും. യുവാക്കൾ, പുതുമുഖങ്ങൾ, സ്ത്രീകൾ, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ സ്ഥാനാർഥികളാകുമെന്നും താരിഖ് അൻവർ പറഞ്ഞു.