സർക്കാർ കുനിയാൻ പറഞ്ഞാല്‍ ഇഴയാം സാർ എന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നതെന്ന് മുല്ലപ്പള്ളി. പിണറായി ഇൻഫീരിയോരിറ്റി കോംപ്ലക്സിന്റെ തടവുകാരന്‍. ധാര്‍ഷ്ട്യവും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും മുല്ലപ്പള്ളി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം ∙ പെരിയ ഇരട്ടക്കൊലയുടെ ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് സർക്കാർ കുനിയാൻ പറയുമ്പോൾ ഇഴയാം സാർ എന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

Advertisment

ഇങ്ങനെ പോയാൽ കേസ് തെളിയില്ലെന്നും അതിനാലാണ് കേന്ദ്ര ഏജൻസിയെ അന്വേഷണം എൽപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റേത് ഉന്മൂലന സിദ്ധാന്തമാണ്. അതാണ് അവർ രാഷ്ട്രീയത്തിൽ എടുക്കുന്ന നിലപാട്. പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും ദുർബലനായ, കഴിവുകെട്ട, ഭരണരംഗത്തെ പിടിപ്പുകേടിന് മാത്രം ഖ്യാതി നേടിയ മുഖ്യമന്ത്രിയായിട്ട് ചുരുങ്ങിയിരിക്കുന്നു. കാര്യനിർവഹണം അദ്ദേഹത്തിന് അറിയില്ല.

അതുപോലെ ഉദ്യോഗസ്ഥന്മാരെ വിശ്വാസത്തിലെടുത്ത് കൊണ്ടുപോകാൻ അദ്ദേഹത്തിന് അറിയില്ല. ധാര്‍ഷ്ട്യവും ധിക്കാരവും മാത്രമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. അറിയാത്ത ഒരു ഇൻഫീരിയോരിറ്റി കോംപ്ലക്സിന്റെ തടവുകാരനാണ് അദ്ദേഹം. അതുകൊണ്ടാണ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നതും പത്രലേഖകന്മാരോട് കടക്കു പുറത്ത് എന്ന് പറയുന്നതും.

എല്ലാവരോടും ക്ഷോഭിക്കുന്ന ഒരു മനുഷ്യനായിട്ടാണ് അദ്ദേഹത്തെ കാണേണ്ടത്. ഒരു ജനാധിപത്യ സമ്പ്രദായത്തിൽ ഒരു മുഖ്യമന്ത്രിയും ഭരണാധികാരിയും എങ്ങനെയാണ് പെരുമാറേണ്ടത് ? അവർ വിനയത്തോടെ പെരുമാറണം. ജനങ്ങളാണ് തന്റെ യജമാനൻ എന്ന് ഒരു ഭരണാധികാരിക്ക് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ ആ ഭരണാധിപതി ഏകഛത്രാധിപതി ആയിരിക്കും. അദ്ദേഹത്തിന് വിമർശനം ഇഷ്ടമല്ല. വിമർശിക്കുന്ന ആളുകളെ അദ്ദേഹം വൈരാഗ്യത്തോടെയാണ് നോക്കിക്കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally periya murder
Advertisment