Advertisment

മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോവുന്നുവെന്ന് ഭീതി പരത്തുവന്നവര്‍ക്കെതിരെ നടപടി; മുല്ലപ്പെരിയാറില്‍ പുതുതായി ഇപ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോവുന്നുവെന്ന് ഭീതി പരത്തുവന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. മുല്ലപ്പെരിയാറില്‍ പുതുതായി ഇപ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Advertisment

publive-image

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടുമായുള്ള ഭിന്നത ചര്‍ച്ചയിലൂടെ പരിഹരിക്കും. അവിടെ ഇപ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുകയാണ്. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ദുരന്ത നിവാരണ സേനയും റവന്യു സംഘവും സംയുക്തമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ബോധവത്കരണമടക്കമുള്ള പരിപാടികള്‍ നടത്തിയിട്ടുണ്ട്. പെരിയാര്‍ തീരത്തുള്ളവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായിരുന്നു നടപടി.

mullapperiyar dam
Advertisment