മുല്ലപ്പരിയാര്‍ ഡാം തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍; ഡാം തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണം, 2018ലെ പ്രളയവുമായി താരതമ്യം ചെയ്യുമ്പോള്‍ അത്തരമൊരു അവസ്ഥ നിലവിലില്ല

New Update

ഇടുക്കി: മുല്ലപ്പരിയാര്‍ ഡാം തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ്. ഡാം തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്നും ജില്ലാ കലക്ടര്‍ തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

Advertisment
publive-image

2018ലെ പ്രളയവുമായി താരതമ്യം ചെയ്യുമ്പോള്‍ അത്തരമൊരു അവസ്ഥ നിലവിലല്ലെന്നും. മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്തതായും കലക്ടര്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമില്‍ 137.6 അടി വെള്ളമാണ് ഉള്ളത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇപ്പോള്‍ മഴയുടെ ലഭ്യതയില്‍ കുറവുണ്ടായതായും കലക്ടര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പെരിയാര്‍ തീരത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

mullapperiyar
Advertisment