ഇടുക്കി: മഴ ശക്തമായതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുകയാണ്. 140. 1 അടിയാണ് നിലവിലെ ജലനിരപ്പ്. ഈ സാഹചര്യത്തില്‍ ഷട്ടറുകള്‍ തമിഴ്നാട് തുറന്നേക്കും. അണക്കെട്ടില്‍ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് ഇരട്ടിയാക്കിയിട്ടുണ്ട്. 1867 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
/)
മുല്ലപ്പെരിയാര്‍ തുറക്കാനുളള സാധ്യതയും മുന്‍നിര്‍ത്തി ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായിയാണ് ഇടുക്കി അണക്കെട്ട് തുറന്നത്. പെരിയാറിന്റെ തീരത്ത് ജാഗ്രതനിര്‍ദേശം തുടരുകയാണ്.
സെക്കന്‍ഡില്‍ 40,000ലീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. മൂന്നാമത്തെ ഷട്ടര്‍ 40 സെന്‍റിമീറ്ററാണ് ഉയര്‍ത്തിയത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2398.88 അടിയായി ഉയര്‍ന്നു. ഈ വര്‍ഷം ഡാം തുറക്കുന്നത് രണ്ടാംതവണയാണ് തുറക്കുന്നത്.