മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂടുന്നു, 9 ഷട്ടറുകൾ തുറന്നു, പെരിയാറിലേക്ക് ഒഴുക്കുന്നത് സെക്കന്‍ഡില്‍ 7141 ഘനയടി വെള്ളം

New Update

ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ പെയ്തതിനെ തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂടുന്നു. നിലവില്‍ ഒമ്പതു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 7141 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.

Advertisment

publive-image

ജലനിരപ്പ് 141.85 അടിയില്‍ നില്‍ക്കവെ ഇന്ന് രാവിലെ മൂന്ന് ഘട്ടമായി എട്ട് ഷട്ടറുകള്‍ തുറന്നിരുന്നു . അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തതിനെ തുടർന്നാണ് ഷട്ടറുകൾ വീണ്ടും തുറന്നത്. പതിവു പോലെ ജലനിരപ്പ് 142 അടിയിലേക്ക് ക്രമീകരിക്കുകയാണ് തമിഴ്നാടിന്റെ ലക്ഷ്യം.

Advertisment