സൽമാൻ ഖാനെപ്പോലുള്ള നടന്മാർ കോവിഡ് വാക്സിനേഷനായി മുസ്ലീങ്ങളെ പ്രോത്സാഹിപ്പിക്കണം; കോവിഡ് -19 വാക്സിനേഷനെക്കുറിച്ചുള്ള "മുസ്ലിംകൾക്കിടയിലെ മതപരമായ ആശങ്ക" യിൽ ആശങ്ക പ്രകടിപ്പിച്ച് മുംബൈ മേയർ

New Update

മുംബൈ : കോവിഡ് -19 വാക്സിനേഷനെക്കുറിച്ചുള്ള "മുസ്ലിംകൾക്കിടയിലെ മതപരമായ ആശങ്ക" യിൽ ആശങ്ക പ്രകടിപ്പിച്ച് മുംബൈ മേയർ . സൽമാൻ ഖാനെപ്പോലുള്ള നടന്മാർ കോവിഡ് വാക്സിനേഷനായി മുസ്ലീങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് മേയർ കിഷോരി പെഡ്നേക്കർ ആവശ്യപ്പെട്ടു.

Advertisment

publive-image

വാക്സിനേഷൻ എടുക്കുന്നതിന് മുസ്ലീങ്ങൾക്കിടയിൽ അവബോധം വളർത്താൻ സൽമാൻ ഖാനെപ്പോലുള്ള സെലിബ്രിറ്റികൾ സഹായിക്കുമെന്ന് മേയർ  പ്രതീക്ഷ പ്രകടിപ്പിച്ചു.

"വാക്‌സിനേഷൻ നടക്കുമ്പോഴെല്ലാം മുസ്‌ലിംകളിൽ മതപരമായ ആശങ്കകൾ ഉണ്ടായിരുന്നു. മുസ്‌ലിംകൾ വാക്സിനേഷൻ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, സൽമാൻ ഖാനെപ്പോലുള്ള നടന്മാർ അവരെ പ്രോത്സാഹിപ്പിക്കണം.

കൊവിഡിനെതിരെ വാക്‌സിനേഷൻ എടുക്കുന്നതിനെ അനുകൂലിക്കാത്ത മുസ്ലീം സമൂഹത്തിന്റെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുംബൈ മേയർ .

Advertisment