മുംബൈ: മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഭാട്യ ആശുപത്രിയിലെ നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ നാല് മലയാളി നഴ്സുമാര്‍ക്ക് നേരത്തെ രോഗം ബാധിച്ചിരുന്നു. മുംബൈയില്‍ മാത്രം 70 മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
/sathyam/media/post_attachments/BYuGnuMXffxeMbVURfbr.jpg)
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കോവിഡ് ബാധിച്ച് ഇന്ന് രണ്ട് പേരാണ് മരിച്ചത്. ഇതോടെ ധാരാവിയില്‍ മരണം ഏഴായി. ഇന്ന് ചേരിയില്‍ ആറു പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ആകെ 55 പേര്‍ക്കാണ് ധാരാവിയില്‍ രോഗം പിടിപെട്ടത്. പൂനയില്‍ നാല് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 165 ലേക്ക് ഉയര്‍ന്നു. 2515 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്.