മുംബൈ: മഹാരാഷ്ട്രയിൽ തുടർച്ചയായ മൂന്നാം ദിനവും കോവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ടായിരം കടന്നു. ദിനം പ്രതി പന്ത്രണ്ടായിരത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ ആകെ രോഗികൾ അഞ്ചേമുക്കാൽ ലക്ഷം കടന്നു.
/sathyam/media/post_attachments/GAuxIvLWWA3dpAGHf6q7.jpg)
ഇന്നലെ മാത്രം 12614 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 322 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്ക് 3.38 ശതമാനമായി തുടരുന്ന സംസ്ഥാനത്തെ ആകെ മരണ സംഖ്യ 19749 ആയി. എൻസിപി നേതാവും സഹകരണ വകുപ്പ് മന്ത്രിയുമായ ബാലാസാഹിബ് പാട്ടീലിന് കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് അഞ്ചാമത്തെ ക്യാബിനറ്റ് മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. മഹാരാഷ്ട്രയുടെ ഗ്രാമീണ മേഖലകളിൽ രോഗം പടരുന്നതാണ് പുതിയ ആശങ്ക.
ഓക്സ്ഫോഡിൽ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണം ഒരാഴ്ചയ്ക്കകം മുംബൈ കെ.ഇ.എം ആശുപത്രിയിൽ നടത്തുമെന്ന് മുംബൈ കോർപ്പറേഷൻ അറിയിച്ചു. പുണെയിലെ സിറം ഇൻസ്റ്റിട്ട്യൂട്ടുമായി ചേർന്നാണ് ഓക്സ്ഫോഡ് സർവ്വകലാശാല ഇന്ത്യൻ വിപണിയിൽ വാക്സിൻ എത്തിക്കുക.