ഇന്നലെ അന്തരിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ മാതാവ് റെെസാ ബീ​ഗത്തിനും കോവിഡ് സ്ഥിരീകരിച്ചു

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, June 2, 2020

മുംബെെ: ഇന്നലെ അന്തരിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ മാതാവ് റെെസാ ബീ​ഗത്തിനും കോവിഡ് സ്ഥിരീകരിച്ചു. വാജിദ് ചികിത്സയിലായപ്പോള്‍ അമ്മയും അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു.

വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന വാജിദിന്‌ മരിക്കുന്നതിന്റെ തലേ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിന്റെ അമ്മ മുംബൈ ചേമ്ബുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലാണ്.

സഹോദരനായ സാജിദിനൊപ്പമാണ് ഇദ്ദേഹം മിക്ക ചിത്രങ്ങള്‍ക്കും സംഗീതം നല്‍കിയത്. 1998ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ പ്ര്യാര്‍ കിയ തോ ഡര്‍ണ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ്-സാജിദ് സഖ്യം ബോളിവുഡ് സംഗീതസംവിധാന രംഗത്തേക്കെത്തുന്നത്.

×