മുംബൈയിലെ കറാച്ചി ബേക്കറി അടച്ചു; കാരണം ഇതാണ്

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, March 4, 2021

മുംബൈ: മുംബൈ ബാന്ദ്രയിലെ സുപ്രസിദ്ധമായ കറാച്ചി ബേക്കറി അടച്ചിട്ടു. കറാച്ചിയെന്ന പാകിസ്താനി പേര് മാറ്റിയ ശേഷം തുറക്കുമെന്ന് നവനിര്‍മാണ്‍സേന വൈസ് പ്രസിഡന്റ് ഹാജി സെയ്ഫ് ഷെയ്ക്ക്.

ഹൈദരാബാദില്‍ നിന്നുള്ള വ്യവസായികളുടെ വ്യാപാരശ്യംഖലയുടെ ഭാഗമാണ് കറാച്ചി ബേക്കറി. സ്വാതന്ത്ര്യത്തിനു ശേഷം കറാച്ചില്‍ നിന്ന് അതിര്‍ത്തികടന്നുവന്ന സിന്ധ് കുടിയേറ്റക്കാരാണ് ഹോട്ടല്‍ സ്ഥാപിച്ചത്.

കറാച്ചി എന്ന പാകിസ്താന്‍ പേര് സ്ഥാപനത്തിന് നല്‍കിയതിനെതിരേ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നുവെന്നും അത് പരിഗണിച്ചാണ് ഹോട്ടല്‍ ഉടമകള്‍ പേര് മാറ്റാന്‍ തീരുമാനിച്ചതെന്ന് ഷെയ്ക്ക് ട്വീറ്റ് ചെയ്തു.

×