മുംബൈ: സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷന് മുന്നിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധിച്ചു. ഒരുമണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ പൊലിസ് ലാത്തി വീശി. ബീഹാർ ബംഗാൾ എന്നിവടങ്ങളിൽ നിന്നെത്തിയവരായിരുന്നു ഭൂരിഭാഗവും.
/sathyam/media/post_attachments/ODfEN16w8nN4T0U7nmEm.jpg)
ബാന്ദ്രയിൽ നിന്ന് വൈകീട്ട് ട്രെയിൻ സര്‍വ്വീസ് തുടങ്ങുന്നുണ്ടെന്ന വ്യാജപ്രചാരണം നടന്നതായി പൊലീസ് പറയുന്നു. തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാൻ അവസരം നൽകാതെ കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് സ്ഥിതി മോശമാക്കിയതെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ പറഞ്ഞു.
സംസ്ഥാന സർക്കാർ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതാണ് പ്രതിഷേധത്തിന് കാരണമെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് വിമശിച്ചു.