മുംബൈ: മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്കുപോകാന്‍ സംഘടിച്ചത് സമൂഹമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനത്തെ തുടര്‍ന്നെന്ന് പോലീസ്. തൊഴിലാളികള്‍ സംഘടിക്കാന്‍ സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്ത ആള്‍ക്കായി പോലീസ് പരിശോധന ശക്തമാക്കി.
/sathyam/media/post_attachments/zBVoGlq8MiYvhPtWFyRR.jpg)
വിനയ് ദുബൈ എന്ന ആളാണ് പ്രചരണത്തിനു നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്.
മുംബൈയിലെ ബന്ദ്ര വെസ്റ്റ് റെയില്‍വെ സ്റ്റേഷനിലാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ തടിച്ചുകൂടിയത്. ആളുകളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടമായി മുംബൈയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളാണ് നാട്ടില്‍പ്പോകാന്‍ സ്റ്റേഷനില്‍ തടിച്ചുകൂടിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണമില്ലായ്മയുടെ ഫലമാണ് ബാന്ദ്ര സ്റ്റേഷനിലെ ജനക്കൂട്ടമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേന എംഎല്‍എയുമായ ആദിത്യ താക്കറെ ആരോപിച്ചു.