New Update
ഡല്‍ഹി: കേന്ദ്രവും മഹാരാഷട്ര സര്‍ക്കാരും തമ്മില്‍ പുതിയ പോര്‍മുഖത്തിന് വഴിയൊരുക്കി കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ വിവാദ പരാമര്‍ശം. സ്വാതന്ത്ര്യം ലഭിച്ചവര്‍ഷം അറിയാത്ത ഉദ്ദവ് താക്കറെയെ പോയി അടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി നാരയണ് റാണെയുടെ പ്രസ്താവന.
Advertisment
റാണെയുടെ പ്രസ്താവന മഹാരാഷ്ട്രയില്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിജെപി-ശിവസേന പ്രവര്‍ത്തകര്‍ മുംബൈയില്‍ ഏറ്റുമുട്ടി. അതിനിടെ റാണെയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
നാസിക്കില്‍ ശിവസേന പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് റാണെയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുബൈയിലെ റാണെയുടെ വസതിയിലേക്ക് സേന പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.