മുംബൈ: മുംബൈയിലെ സാകി നകാ പ്രദേശത്ത് ബലാത്സംഗം ചെയ്യപ്പെട്ട 32-കാരി ചികിത്സയ്ക്കിടെ മരിച്ചു. യുവതി ചികിത്സയ്ക്കിടെ മരിച്ചതായി രാജവാഡി ആശുപത്രി സ്ഥിരീകരിച്ചു.
മുംബൈയിലെ സാകി നക പ്രദേശത്തെ ഖൈറാനി റോഡിൽ വെള്ളിയാഴ്ചയാണ് കുറ്റകൃത്യം നടന്നത്. പ്രതി സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പുവടി കുത്തികയറ്റിയിരുന്നു. മുംബൈ പോലീസിലെ മുതിർന്ന പോലീസുകാർ ഘാട്കോപറിലെ രാജവാടി ആശുപത്രിയിൽ എത്തുന്നുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു, ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) സെക്ഷൻ 376 (ബലാത്സംഗത്തിനുള്ള ശിക്ഷ), 307 (വധശ്രമം) എന്നിവ പ്രകാരം പ്രതിയായ മോഹൻ ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു.
ജീവിത പ്രതീക്ഷകൾ പുരുഷന്മാരെപ്പോലെയോ അതിൽ കൂടുതലോ അളവിൽ സ്ത്രീകൾക്കുമുണ്ട്. ബന്ധങ്ങൾ ദീർഘകാലം നിലനിൽക്കണമെങ്കിൽ സ്ത്രീകളുടെ അത്തരം പ്രതീക്ഷകളെക്കുറിച്ച് തീർച്ചയായും മനസ്സിലാക്കണം. ∙ നിങ്ങളിലെ നന്മ പുറത്തെടുക്കാം ഒന്നിനെക്കുറിച്ചും ചിന്തയില്ലാതെ അലസമായി നടക്കുന്ന ബാഡ് ബോയ്സിനെക്കാളും പെൺകുട്ടികൾ വിലകൽപിക്കുന്നത് നന്മയുള്ള പുരുഷന്മാരെയാണ്. തങ്ങളെ കേൾക്കാൻ തയാറുള്ള, പറയുന്ന കാര്യങ്ങൾക്കു വില കൽപിക്കുന്ന പുരുഷന്മാർക്കാണ് പെൺമനസ്സിൽ ഡിമാൻഡ്. എന്നു കരുതി പെൺകുട്ടികളുടെ ഇഷ്ടം പിടിച്ചു പറ്റാൻ സ്വന്തം സ്വഭാവം മറച്ചുവച്ച് നല്ലപിള്ള ചമയാൻ ശ്രമിക്കണ്ട. കാരണം ഏതെങ്കിലുമൊരു അവസരത്തിൽ ശരിക്കുള്ള […]
കാഞ്ഞങ്ങാട്: സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനം. ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെയാണ് എൽഡിഎഫ് കൺവീനർ പെരുമാറുന്നത്. വഴിയെ പോകുന്നവരെയെല്ലാം മുന്നണിയിലേക്കു ക്ഷണിക്കുകയാണ്. ഇതുവരെയില്ലാത്ത നടപടിയാണിത്. മുന്നണിയിൽ ചർച്ച ചെയ്ത ശേഷമാണ് ഇക്കാര്യങ്ങൾ മുൻപു തീരുമാനിച്ചിരുന്നത്. സിപിഐ മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. ഒന്നാം പിണറായി മന്ത്രിസഭയെ അപേക്ഷിച്ച് ഇപ്പോഴത്തെ മന്ത്രിസഭയുടെ പ്രവർത്തനം തൃപ്തികരമല്ല. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണു പെരുമാറുന്നത്. പ്രധാനാധ്യാപകനും കുട്ടികളും പോലെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയുമെന്നും സമ്മേളനം വിലയിരുത്തി.
പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന് വെട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെന്ന് എഫ്ഐആര്‍. പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലയെന്നതിനു തെളിവുകളില്ല. സിപിഎമ്മിന്റെ ഭാഗമായിരുന്ന ഒരു സംഘം പ്രവര്‍ത്തകര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രാദേശികമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നത് കൊലയ്ക്കു കാരണമായെന്നാണ് എഫ്ഐആറിലുള്ളത്. കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. […]
ഡൽഹി: ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലുടെ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. സുപ്രധാനമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുരുവടക്കമുള്ള മഹാൻമാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ വിഭജനത്തെയും പ്രസംഗത്തിൽ മോദി പരാമർശിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയെന്നും മോദി പറഞ്ഞു. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക […]
പ്രായമായവരിലാണ് വാതസംബന്ധമായ അസുഖങ്ങൾ കൂടുതലായി കാണാറുള്ളത്. വാതരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ ആയുർവേദത്തിലുണ്ട്. കൈകാൽ വേദന, ഇടുപ്പുവേദന, സന്ധി തേയ്മാനം കൊണ്ടുള്ള വേദന, കഴുത്തു വേദന തുടങ്ങിയവയാണ് വാതദോഷാധിക്യം കൊണ്ടുണ്ടാകുന്നുത്. ഇത്തരം രോഗങ്ങൾ മഴക്കാലത്തും ശീതകാലത്തും വർധിച്ചു കാണാറുണ്ട്. പ്രായം കൂടുന്തോറും ശരീരബലം കുറയുന്നു, ഉപയോഗം കൊണ്ട് സന്ധികൾക്ക് തേയ്മാനം സംഭവിക്കുന്നു. ഇങ്ങനെ വാതരോഗങ്ങളെത്തുന്നു. വാതരോഗികളിൽ മാനസിക സമ്മർദം കൂടുന്നതും ഉറക്കമില്ലായ്മ ഉണ്ടാവുന്നതും കണ്ടുവരുന്നു. ∙ ദിവസവും എണ്ണ തേച്ച് ശരീരം ചൂടുവെള്ളത്തിൽ കഴുകി കുളിക്കാം. ∙ മിതമായി […]
തൊടുപുഴ: ന്യൂമാൻ കോളേജ് റിട്ട. അധ്യാപിക ഡോ. ലിസി ജോസ് നിര്യാതയായി. നെയ്യശേരി മടശേരി കുടുംബാംഗമാണ്. സംസ്കാരം 17 ന് ബുധനാഴ്ച നടക്കും. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ന്യൂമാൻ കോളേജിന് സമീപത്തെ വസതിയിൽ എത്തിക്കും. ബുധനാഴ്ച രാവിലെ 9 മണിക്ക് കിടങ്ങൂരെ വസതിയിലേക്ക് മൃതദേഹം എത്തിക്കും. സംസ്കാര ചടങ്ങുകൾ അവിടെയാണ് നടക്കുക. ഏതാനും ദിവസങ്ങളായി എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഡോ. ലിസി ജോസ്.
ദില്ലി: എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നത്. വളരെ പ്രത്യേകതയുള്ള ഒരു ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങുകളിലേക്ക് എഴായിരം പേരെയാണ് ക്ഷണിച്ചിരിക്കുന്നത്. അങ്കണവാടി ജീവനക്കാര്‍, തെരുവ് കച്ചവടക്കാർ, മോർച്ചറി ജീവനക്കാർ തുടങ്ങിയവരിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കും ചടങ്ങിലേക്ക് […]
മുതിര്‍ന്ന ഒരാളിന്റെ ശരീരത്തിലെ കാല്‍സ്യത്തിന്റെ സാധാരണ അളവ് ഡെസിലീറ്ററിന് 8.8-10.4 മില്ലിഗ്രാം തോതിലായിരിക്കും. ഇതിലെ കുറവ് അല്ലെങ്കിൽ ഹൈപോകാല്‍സീമിയ കൊണ്ട് ശരീരത്തില്‍ ഇനി പറയുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകാം. 1. പേശീ വേദന പേശീ വേദന കാൽസ്യം അഭാവത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. പേശികള്‍ക്ക് വേദനം, പേശീ വലിവ്, നടക്കുമ്പോഴോ ചലിക്കുമ്പോഴോ തുടയ്ക്ക് വേദന, കൈകാലുകളിലും വായ്ക്ക് ചുറ്റും മരവിപ്പ് എന്നിവയെല്ലാം കാല്‍സ്യം അഭാവം മൂലമുണ്ടാകാം. കടുത്ത കാല്‍സ്യം അഭാവം സംഭവിക്കുമ്പോൾ ഈ ലക്ഷണങ്ങള്‍ തീവ്രമാകാം. 2. […]
ശരാശരി മലയാളി കണ്ണു തിരുമ്മി എണീക്കുന്ന സമയത്ത് ശാസ്ത്രീയമായി ജീവിക്കുന്ന മലയാളി പ്രാതൽ കഴിക്കണം. വൈകിട്ടത്തെ ചായയും കടിയും ഒഴിവാക്കി ആ സമയത്ത് അത്താഴം കഴിക്കണം. പറയുന്നത് നൊബേൽ സമ്മാനം നേടിയവരുൾപ്പെടെയുള്ള ശാസ്ത്രജ്ഞരാണ്. ഏറ്റവും ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് ശാസ്ത്രജ്ഞർ നിർദേശിക്കുന്ന ചിട്ടകൾ പ്രകാരം എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട്. ഒരു കടുകുമണി അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ലാത്ത വിധം, ശരീര ഘടികാരം പ്രവർത്തിക്കുന്ന ചിട്ടയിൽ വേണം ഓരോ കാര്യവും ചെയ്യാൻ. പ്രാതൽ: രാവിലെ 7.11 ‘യൂണിവേഴ്സിറ്റി ഓഫ് […]