Advertisment

മുംബൈയില്‍ സ്ത്രീകള്‍ നടത്തിയ സെക്‌സ് ടൂറിസം റാക്കറ്റ് കണ്ടെത്തി; റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച സ്ത്രീകള്‍ അറസ്റ്റില്‍

New Update

മുംബൈ: മുംബൈയില്‍ സ്ത്രീകള്‍ നടത്തിയ സെക്‌സ് ടൂറിസം റാക്കറ്റ് പൊലീസ് കണ്ടെത്തി. റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു സ്ത്രീകളെയും ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകളെയും അറസ്റ്റ്‌ചെയ്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു.

Advertisment

publive-image

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കെണിയൊരുക്കിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംഘത്തെ പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കള്‍ എന്ന വ്യാജേന സംഘത്തെ സമീപിക്കുകയായിരുന്നു.

ടൂറിസ്റ്റ് സങ്കേതങ്ങളിലേക്ക് കൂടെപ്പോവാന്‍ യുവതികളെ ഒരുക്കിക്കൊടുക്കുകയാണ് ഇവര്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏതു ടൂറിസ്റ്റ് കേന്ദ്രം എന്നതില്‍ തീരുമാനമായാല്‍ അവിടേക്ക് ഒപ്പം വരുന്നതിനുള്ള പെണ്‍കുട്ടികളുടെ പടങ്ങള്‍ അയച്ചു നല്‍കും. ആളെ സെല്ക്ട് ചെയ്താല്‍ വിവരങ്ങള്‍ റാക്കറ്റ് നല്‍കുന്നതിന് അനുസരിച്ച് ടിക്കറ്റും താമസ സൗകര്യവും ഉപഭോക്താക്കള്‍ ബുക്ക് ചെയ്യണം.

രണ്ടു ദിവസത്തേക്ക് അന്‍പതിനായിരം രൂപ വരെയാണ് സംഘം ഈടാക്കിയിരുന്നത്. ഇതിനു പുറമേ കൂടെ വരുന്ന യുവതികളുടെ ചെലവു വഹിക്കണം. ഉപഭോക്താക്കള്‍ എന്ന വ്യാജേന എത്തിയ മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍നിന്ന് 45,000ഉം 40,000ഉം രൂപയാണ് സംഘം ഈടാക്കിയത്.

arrest report
Advertisment