Advertisment

ബാറിലെ ജീവനക്കാരിയെ കാറില്‍ വച്ച് കാമുകനും മൂന്ന് സുഹൃത്തുക്കളും ബലാത്സംഗം ചെയ്തതായി പരാതി; അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; വിവാഹ വാഗ്ദാനം നല്‍കി യുവാവ് 7.5 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു

New Update

മുംബൈ: മഹാരാഷ്ട്രയില്‍ ബാറിലെ ജീവനക്കാരിയെ കാറില്‍ വച്ച് കാമുകനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചതായും 26കാരിയുടെ പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി യുവാവ് 7.5 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. സംഭവത്തില്‍ നാലുപ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

താനെ ജില്ലയിലാണ് സംഭവം. ലേഡീസ് ഓര്‍ക്കസ്ട്ര ബാറിലെ ജീവനക്കാരിയാണ് 26കാരി. 2019ല്‍ പരിചയപ്പെട്ട ഗോവിന്ദ് രാജ്ബാറും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു എന്നതാണ് കേസ്. വിവാഹ വാഗ്ദാനം നല്‍്കിയാണ് താനുമായി അടുത്തത്.

തുടര്‍ന്ന് 2019 ഫെബ്രുവരിക്കും 2021 ഓഗസ്റ്റിനും ഇടയില്‍ നിരവധി തവണ പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മുറി വാങ്ങാന്‍ എന്ന പേരില്‍ യുവതിയുടെ കൈവശം ഉണ്ടായിരുന്ന 7.5 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഗോവിന്ദ് തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി യുവാവ് ഭീഷണിപ്പെടുത്തി. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു.

പാലത്തിന് സമീപം കാറില്‍ വച്ച് യുവതിയെ ഗോവിന്ദും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായും യുവതിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയുടെ സഹോദരിയെയും ഗോവിന്ദ് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

mumbai news
Advertisment