മുംബൈ: സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും പൗരന്മാരിൽ നിന്നോ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നോ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ‘ഹലോ’ എന്നതിന് പകരം ‘വന്ദേമാതരം’ എന്ന് അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാർ.
/sathyam/media/post_attachments/fws5u4NtKVi0rKnsuDGN.jpg)
ഇതു നിർബന്ധമാക്കി മഹാരാഷ്ട്ര പൊതുഭരണ വകുപ്പ് ശനിയാഴ്ച ഉത്തരവ് പുറത്തിറക്കി. സർക്കാർ ധനസഹായമുള്ള സ്ഥാപനങ്ങളിലും ഇതു പാലിക്കണം.
‘ഹലോ’ എന്ന വാക്ക് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും അത് ഒഴിവാക്കി ‘വന്ദേമാതരം’ ഉപയോഗിച്ച് തുടങ്ങണമെന്നും ഉത്തരവിൽ പറയുന്നു.
മന്ത്രി സുധീർ മുൻഗന്തിവാറാണ് ഈ നിർദേശം ആദ്യം മുന്നോട്ടുവച്ചത്. പിന്നീട് ഇതിൽനിന്നു പിന്മാറിയ മന്ത്രി, ദേശീയതയെ പ്രതിഫലിപ്പിക്കുന്ന തത്തുല്യമായ ഏത് വാക്കും ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു.