ഇടപാടിലെ വ്യവസ്ഥകൾ പാലിച്ചില്ല; ഇന്ത്യൻ പേയ്‌മെന്റ് സ്ഥാപനമായ ബിൽഡെസ്കിനെ വാങ്ങാനുള്ള 4.7 ബില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി പേയൂ

New Update

മുംബൈ: ഇടപാടിലെ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ പേയ്‌മെന്റ് സ്ഥാപനമായ ബിൽഡെസ്കിനെ വാങ്ങാനുള്ള 4.7 ബില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി പേയൂ. ബിൽഡെസ്‌കിനെ ഏറ്റെടുക്കുന്നതിനുള്ള കരാർ ഒക്‌ടോബർ 3-ന് അവസാനിപ്പിച്ചതായി പേയൂ പേയ്‌മെന്റ്‌സിന്റെ മാതൃ കമ്പനിയായ പ്രോസസ് എൻവി അറിയിച്ചു.

Advertisment

publive-image

കരാറിന് കഴിഞ്ഞ മാസം കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ കരാറിലെ ചില വ്യവസ്ഥകൾ സ്ഥാപനം പാലിച്ചിട്ടില്ലെന്ന് പേയൂ പറഞ്ഞു.

4.7 ബില്യൺ ഡോളറിന് ബിൽഡെസ്കിനെ സ്വന്തമാക്കാൻ പ്രോസസ് എൻവിയുടെ അനുബന്ധ സ്ഥാപനമായ പേയൂ പേയ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് പ്രൊവൈഡറായ ബിൽഡെസ്കിന്റെ ഓഹരി ഉടമകളും തമ്മിൽ 2021 ഓഗസ്റ്റ് 31-ന് ധാരണയിലെത്തിയിരുന്നു. 2000-ൽ സ്ഥാപിതമായ ബിൽഡെസ്‌ക് രാജ്യത്തെ ഒരു പ്രമുഖ പേയ്‌മെന്റ് ഡിജിറ്റൽ ബിസിനസ് സ്ഥാപനമാണ്.

2018-ൽ ഫ്ലിപ്പ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തതിന് ശേഷം 2021 ഓഗസ്റ്റ് 31-ന് പ്രഖ്യാപിച്ച ഈ ഏറ്റെടുക്കൽ രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് ഇടപാടായിരുന്നു. ഇത് കമ്പനിയുടെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 10 ബില്യൺ ഡോളറായി ഉയർത്തുമായിരുന്നു. നിർദ്ദിഷ്ട ഏറ്റെടുക്കൽ നടന്നിരുന്നെങ്കിൽ മൊത്തം പേയ്‌മെന്റ് വോളിയം പ്രകാരം ആഗോളതലത്തിലെ മുൻ‌നിര ഓൺലൈൻ പേയ്‌മെന്റ് ദാതാക്കളിൽ ഒരാളായി കമ്പനി മാറുമായിരുന്നു.

Advertisment