പാൽഘറിൽ പതിനാറുകാരി പന്ത്രണ്ട് മണിക്കൂറോളം കൂട്ടബലാത്സംഗത്തിന് ഇരയായി, 8 പേര്‍ പിടിയില്‍

New Update

മുംബൈ: പാൽഘറിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ എട്ടു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പാൽഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവിൽ എത്തിക്കുകയും അവിടെവച്ച് എട്ടു പേർ പന്ത്രണ്ട് മണിക്കൂറോളം തുടർച്ചയായ പീഡനത്തിന് ഇരയാക്കിയെന്നുമാണ് റിപ്പോർട്ട്.

Advertisment

publive-image

വെള്ളിയാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടിയെ ബംഗ്ലാവിലെത്തിച്ചത്. തുടർന്ന് ഇയാളും മറ്റ് ഏഴു പേരും അന്ന് രാത്രി മുതൽ ശനിയാഴ്ച രാവിലെ പതിനൊന്നുമണി വരെ മാറി മാറി പീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ബംഗ്ലാവിൽവച്ചും പിന്നീട് കടൽതീരത്തിനടുത്തുള്ള കുറ്റിക്കാട്ടിൽവച്ചും തന്നെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നതായി പൊലീസ് അറിയിച്ചു.

Advertisment