തിങ്ങിനിറഞ്ഞ ഗ്രൗണ്ട്, ഷെഡ് ഇല്ല: അവാര്‍ഡ് ദാന ചടങ്ങില്‍ സൂര്യതാപമേറ്റ് മരിച്ചവരുടെ എണ്ണം 11 ആയി, 120-ലധികം പേര്‍ക്ക് താപാഘാതമേറ്റു; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി

New Update

മുംബൈ: ഞായറാഴ്ച നവി മുംബൈയിലെ ഖാര്‍ഘറില്‍ നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 11 ആയി. സംഭവത്തില്‍ 120 ലധികം ആളുകള്‍ക്ക് ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. നവി മുംബൈയിലെ ഖാര്‍ഘറില്‍ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങിനിടെ 11 പേര്‍ ചൂട് ബാധിച്ച് മരിച്ചതായി മഹാരാഷ്ട്ര സിഎംഒ ഞായറാഴ്ച രാത്രി പ്രസ്താവനയില്‍ പറഞ്ഞു.

Advertisment

publive-image

പരിപാടിക്കിടെ താപാഘാതം അനുഭവപ്പെട്ട ആളുകളെ വൈദ്യസഹായത്തിനായി ഖാര്‍ഘറിലെ ടാറ്റ ആശുപത്രിയില്‍ എത്തിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ചൂട് ബാധിച്ച് നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും ചികിത്സയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisment