‘ഞാനും കുടുംബവും ഭയത്തിലാണ്’; റാപ്പര്‍ ഹണി സിംഗിന് മൂസെവാല കൊലക്കേസ് പ്രതിയുടെ വധഭീഷണി

New Update

മുംബൈ: പ്രമുഖ ഇന്ത്യന്‍ റാപ്പര്‍ യോയോ ഹണി സിംഗിന് വധഭീഷണി. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോള്‍ഡി ബ്രാര്‍ ആണ് വധഭീഷണി മുഴക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര നമ്പറില്‍ നിന്നാണ് കോളുകള്‍ വന്നത്. ഗായകന്‍ പൊലീസില്‍ പരാതി നല്‍കി. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ അനുഭവമുണ്ടാകുന്നതെന്നും താനും കുടുംബവും ഭയത്തിലാണെന്നും താരം വ്യക്തമാക്കി.

Advertisment

publive-image

രാജ്യാന്തര നമ്പറില്‍ നിന്ന് ഗോള്‍ഡി ബ്രാര്‍ എന്നു പരിചയപ്പെടുത്തിയശേഷമായിരുന്നു വധഭീഷണിയെന്നാണ് ഹണി സിംഗ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കോളുകളായിട്ടും വോയ്‌സ് നോട്ടുകളുമായാണ് ഭീഷണി എത്തിയത്. തെളിവ് സഹിതമാണ് ഹണി സിംഗ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മേയ് 29നാണ് സിദ്ധു മൂസെവാല പഞ്ചാബില്‍വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാങ്സ്റ്റര്‍ ആണ് ഗോള്‍ഡി ബ്രാര്‍. ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിലെ അംഗമായ ഇയാള്‍ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

Advertisment