New Update
മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ വൻ ബസ് അപകടം. ബസിന് തീപിടിച്ച് 25 പേർ മരിച്ചു. ബുൽദാനയിലെ സ്‌മൃതി മഹാമാർഗ് എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിനാണ് തീ പിടിച്ചത്. 8 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്നു ബസ് ആണ് അപകടത്തില്‍ പെട്ടത്.
Advertisment
33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അതില്‍ 25 പേരും അതിദാരുണമായ വിധത്തില്‍ മരണപ്പെട്ടു. ഡോറിന്റെ വശത്തേക്കാണ് ബസ് മറിഞ്ഞത്. അതുകൊണ്ട് യാത്രക്കാർക്ക് ബസിൽ കുടുങ്ങിപ്പോയി. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.