മുംബൈ: മുംബൈയിലെ തന്റെ ഔദ്യോഗിക വസതിയില്‍ എംഎല്‍എമാരുമായി അജിത് പവാര്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്ന് എന്‍സിപി തലവന്‍ ശരദ് പവാര്‍. എന്നാല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവിന് എംഎല്‍എമാരുടെ യോഗം വിളിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപിക്കെതിരായ അജിത് പവാറിന്റെ ഞെട്ടിക്കുന്ന നീക്കത്തിന് മുമ്പാണ് ശരദ് പവാറിന്റെ പൂനെയില്‍ വെച്ചുള്ള പ്രസ്താവന.
ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായത് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ പവാര്‍, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസുമായി ഉപമുഖ്യമന്ത്രി പദവി പങ്കിടും. ഛഗന്‍ ഭുജ്ബല്‍, ധനഞ്ജയ് മുണ്ടെ, ദിലീപ് വാല്‍സെ പാട്ടീല്‍ തുടങ്ങി ഒമ്പത് എന്‍സിപി നേതാക്കളും പവാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ.