മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന-എന്‍സിപി സഖ്യത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയേക്കാവുന്ന പുതിയ നീക്കം. ധനവകുപ്പ് ദേവേന്ദ്ര ഫഡ്നാവിസില്‍ നിന്ന് അജിത് പവാറിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്.
/sathyam/media/post_attachments/lMo8Wevuyhe4RvCq2e6G.jpg)
അതേസമയം തങ്ങളുടെ പുതിയ സഖ്യകക്ഷിയായ എൻസിപിക്ക് കാര്യമായ സ്ഥാനം നല്‍കാന്‍ തയ്യാറാകാത്ത ബിജെപി എംഎല്‍എമാരുടെ മുഖത്തേറ്റ അടി കൂടിയാണിത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗം ഭരണസഖ്യത്തിന്റെ ഭാഗമായതിന് പിന്നാലെ ഫഡ്നാവിസിനും ഷിന്‍ഡെ ക്യാമ്പ് നിയമസഭാംഗങ്ങള്‍ക്കുമിടയില്‍ അതൃപ്തി രൂക്ഷമാണ്.
ധനകാര്യ, ആസൂത്രണ വകുപ്പുകളെച്ചൊല്ലി അജിത് പവാറിന്റെ ക്യാമ്പും ഏകനാഥ് ഷിന്‍ഡെ വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് മഹാരാഷ്ട്ര മന്ത്രിസഭാ വികസനം വൈകാന്‍ കാരണമെന്ന് എന്‍സിപി അറിയിച്ചു. എന്‍സിപിക്ക് ധനകാര്യ, സഹകരണ മന്ത്രാലയങ്ങള്‍ ഉറപ്പാക്കുന്നതില്‍ പവാര്‍ ഉറച്ചുനിന്നെങ്കിലും ഷിന്‍ഡെ ക്യാമ്പിന് ഇതില്‍ അതൃപ്തിയുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.