സുഹൃത്തിനൊപ്പം ഗോവന്‍ യാത്ര ; വീട്ടിലറിയാതിരിക്കാന്‍ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ തിരുത്തി, ഒടുവില്‍ യുവതി പിടിയില്‍

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, February 23, 2021

മുംബൈ: സുഹൃത്തിനൊപ്പം ഗോവന്‍ യാത്ര നടത്തിയത് വീട്ടിലറിയാതിരിക്കാന്‍ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ തിരുത്തിയ യുവതി പിടിയില്‍. 28 കാരി അംബേര്‍ സയ്ദ് ആണ് ദുബായ് യാത്രക്കിടെ ഫെബ്രുവരി 19ന് പിടിയിലായത്.

കഴിഞ്ഞ വര്‍ഷം ഇവര്‍ ദുബായില്‍ നിന്ന് തിരിച്ചെത്തിയ തീയതി ഇമിഗ്രേഷന്‍ കൗണ്ടറില്‍ രേഖപ്പെടുത്തിയത് പ്രകാരം 2020 മാര്‍ച്ച്‌ 14 ആണ്. എന്നാല്‍ പാസ്പോര്‍ട്ടിലെ തീയതി മാര്‍ച്ച്‌ 20 എന്നും ആണ്. മുംബൈ സഹര്‍ പൊലീസാണ് കഴിഞ്ഞ ദിവസം 28 കാരിയായ അംബേര്‍ സയ്ദിനെ പാസ്പോര്‍ടിലെ വിവരങ്ങള്‍ തിരുത്തിയത്തിന് അറസ്റ്റ് ചെയ്തത്.

സുഹൃത്തിനൊപ്പം നടത്തിയ ഗോവന്‍ യാത്ര കുടുംബത്തില്‍ നിന്നും മറച്ചു വയ്ക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് യുവതി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. – ഫെബ്രുവരി 19 ന് ദുബായില്‍ നിന്നും മടങ്ങി വരുമ്ബോഴാണ് പാസ്സ്പോര്‍ട്ടിലെ വിവരങ്ങളില്‍ മാറ്റം വരുത്തിയിട്ടുള്ളത് ഇമിഗ്രേഷന്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്.

×