New Update
മുംബൈ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ മുംബൈയില്‍ നടത്താനിരുന്ന റാലിയ്ക്ക് പോലിസ് അനുമതി നിഷേധിച്ചു. ഈ മാസം 21ന് മുംബൈ ആസാദ് മൈതാനത്തായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.
Advertisment
ക്രമസമാധാന തകര്‍ച്ച ചൂണ്ടികാട്ടിയാണ് മുംബൈ പൊലീസിന്റെ നടപടി. സിഎഎയ്ക്കെതിരായ സമരത്തില്‍ ആസാദിനെ നേരത്തേ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ജനുവരി 16ന് ജാമ്യത്തിലിറങ്ങിയ ആസാദ് വീണ്ടും സമരങ്ങളില്‍ സജീവമായി പങ്കെടുത്തു വരികയാണ്.